Deepika Padukone- Prabhas
തെലുങ്ക് സിനിമാതാരമാണെങ്കിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരമാണ് പ്രഭാസ്. കല്‍കി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയുടെ സിനിമയിലാണ് പ്രഭാസ് ഇനി അഭിനയിക്കുന്നത്. അനിമല്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സന്ദീപ് റെഡ്ഡി ഒരുക്കുന്ന സിനിമയ്ക്ക് മുകളില്‍ വലിയ പ്രതീക്ഷയാണുള്ളത്. സിനിമയില്‍ പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണാകും എത്തുക എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.