മമ്മൂട്ടിയുടെ വല്ല്യേട്ടനില്‍ മോഹന്‍ലാലും ! ഒടുവില്‍ രഞ്ജിത്ത് തിരക്കഥ മാറ്റി

Webdunia
ഞായര്‍, 31 ജൂലൈ 2022 (09:59 IST)
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ട് സിനിമകളാണ് നരസിംഹവും വല്ല്യേട്ടനും. നരസിംഹത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ വല്ല്യേട്ടനില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍ എത്തിയത്. ഇരു സിനിമകളും പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു. 
 
നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട കാര്യമാണ്. നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ വലിയ സന്തോഷത്തോടെയാണ് അന്ന് മമ്മൂട്ടി എത്തിയതെന്ന് ഷാജി കൈലാസ് ഓര്‍ക്കുന്നു. 
 
നരസിംഹത്തിന് ശേഷം വല്ല്യേട്ടന്‍ ചെയ്തപ്പോള്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ കൊണ്ടുവരാന്‍ ആലോചന നടന്നിരുന്നു. പിന്നീട് അത് നടക്കാതെ പോയതാണെന്നും ഒരു അഭിമുഖത്തില്‍ ഷാജി കൈലാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
നരസിംഹത്തില്‍ മമ്മൂട്ടിയെ കൊണ്ടുവന്നതുപോലെ വല്ല്യേട്ടനില്‍ മോഹന്‍ലാലിനെ കൊണ്ടുവരാനും ഒരു ശ്രമം നടന്നിരുന്നു. മോഹന്‍ലാല്‍ ആവേശപൂര്‍വ്വമാണ് അതിനോട് പ്രതികരിച്ചത്. എന്നാല്‍ ചിത്രീകരണത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ഊട്ടിയില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലും ദുബായ് പ്രോഗ്രാം ഷെഡ്യൂളിന്റെ തിരക്കിലുമായി. പിന്നീട് രഞ്ജിത്ത് തിരക്കഥ മാറ്റിയെഴുതിയാണ് ഇപ്പോള്‍ വല്ല്യേട്ടനില്‍ കാണുന്ന ക്ലൈമാക്‌സില്‍ എത്തിയതെന്നും ഷാജി കൈലാസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article