മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം കഴിഞ്ഞദിവസമായിരുന്നു ചിത്രീകരണം പൂർത്തിയായത്. ചെന്നൈ ഷെഡ്യൂൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ടീമിനായി. അച്ഛൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പാക്കപ്പ് പറയുമ്പോൾ അത് കാണുവാനായി മകൻ പ്രണവ് മോഹൻലാലും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രണവ് മോഹൻലാലും അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹൻലാൽ ബറോസ്ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവൻ ഛായാഗ്രഹണം,പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.