'ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട';'മാളികപ്പുറം' ആദ്യദിനത്തില്‍ തന്നെ കണ്ട് നാദിര്‍ഷ

കെ ആര്‍ അനൂപ്
ശനി, 31 ഡിസം‌ബര്‍ 2022 (09:23 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'മാളികപ്പുറം' കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ദിനത്തില്‍ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ തന്നെ സിനിമ കാണാന്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ആയി.ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായെന്നാണ് 'മാളികപ്പുറം' കണ്ട ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
 
നാദിര്‍ഷയുടെ വാക്കുകളിലേക്ക് 
 
'മാളികപ്പുറം'എന്ന സിനിമ ഇന്നലെ (30-12-22 ) ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി.Really Feel good movie (ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട .സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി. )
 
 
 
#UnniMukundan
#Malikappuram
 

അനുബന്ധ വാര്‍ത്തകള്‍

Next Article