മാളികപ്പുറം എങ്ങനെയുണ്ട് ?ആദ്യ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 30 ഡിസം‌ബര്‍ 2022 (14:27 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം തിയേറ്ററുകളില്‍ എത്തി. സിനിമയ്ക്ക് ആദ്യം നല്ല പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമ കണ്ട പ്രേക്ഷകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ആദ്യ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായങ്ങളാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍