പ്രണയത്തിന്റെ പുത്തൻ ഭാവങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജോഡിയാണ് ക്ലാര - ജയകൃഷ്‌ണൻ. ഈ കഥാപാത്രത്തിന്റെ പേര് പറഞ്ഞാൽ തന്നെ ചിത്രം എല്ലാവർക്കും മനസ്സിലാകും. അതേ തൂവാനത്തുമ്പികൾ. തൃശ്ശൂർക്കാരനായി മോഹൻലാൽ പ്രേക്ഷ ഹൃദയം കീഴടക്കിയ ചിത്രം.
ഈ ചിത്രത്തിന് ശേഷം മോഹൻലാൽ വീണ്ടും തൃശ്ശൂർ ഭാഷയിൽ സംസാരിക്കാൻ പോകുകയാണ്. ഇക്കാര്യം മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ഇട്ടിമാണി എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടും തൃശ്ശൂർക്കാരന്റെ സംസാരവുമായി ലാലേട്ടൻ വരുന്നത്.
മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-
നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു.
"തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് "ഇട്ടിമാണി മേയ്ഡ് ഇൻ ചൈന". ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു...