ഇന്ത്യയിലെ അവാർഡുകൾ മുഴുവൻ ഒടിയൻ കൊണ്ടുപോയാൽ ഭീമനെന്ത് ചെയ്യും?- കുറച്ചെങ്കിലും ബാക്കി വെയ്ക്കുമോയെന്ന് ട്രോളർമാർ

വെള്ളി, 16 നവം‌ബര്‍ 2018 (11:53 IST)
ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ രണ്ട് സിനിമകളാണ് ഒരുങ്ങുന്നത്. ഒന്നാമത്തേത് പ്രൊഡക്ഷൻ വർക്കുകളും ചിത്രീകരണവും അവസാനിച്ച ഒടിയനും രണ്ടാമത്തേത് നടക്കുമോയെന്ന് പോലും ഉറപ്പില്ലാത്ത രണ്ടാമൂഴവും. രണ്ടിലും നായകൻ മോഹൻലാൽ തന്നെ. 
 
ഒടിയനിലെ മോഹൻലാലിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംവിധായകൻ രംഗത്തെത്തിയിരുന്നു. ഒടിയൻ റിലീസ് ആയാൽ ഈ വർഷം ഇന്ത്യയിലെ എല്ലാ അവാർഡുകളും മോഹൻലാലിന് ലഭിക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. 
 
എന്നാൽ, ശ്രീകുമാർ മേനോന്റെ ഈ വാക്കുകൾ കുറച്ച് അമിത ആത്മവിശ്വാസമല്ലേ എന്നും ഒരു കൂട്ടർ ചോദിക്കുന്നുണ്ട്. ഒടിയന്റെ വരവിനായി കാത്തിരിക്കുന്നു എന്നത് നേര്, പക്ഷേ അതിനായി ഇങ്ങനെ തള്ളി മറിക്കണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
 
എല്ലാ അവാർഡുകളും ഒടിയൻ കൊണ്ടുപോയാൽ രണ്ടാമൂഴത്തിലെ ഭീമൻ എന്ത് ചെയ്യുമെന്ന് ട്രോളർമാരും ചോദിക്കുന്നുണ്ട്. കുറച്ച് അവാർഡ് ബാക്കി വെയ്ക്കണമെന്നാണ് ഇവർ നർമരൂപത്തിൽ പറയുന്നത്. 
 
കഥ പറയാൻ ചെന്ന സംഭവമാണ് ശ്രീകുമാർ പറഞ്ഞത്. കഥ കേട്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെ കാലുകളിലെയും കൈകളിലെയും ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്റെ ചെറിയ അനക്കങ്ങളില്‍ നിന്നും അദ്ദേഹം അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യനിലേക്ക് പരകായപ്രവേശം നടത്തിയതായി തനിക്ക് മനസിലായെന്നാണ് ശ്രീകുമാർ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍