'സർക്കാരി'ന്റെ റെക്കോർഡുകൾ കാറ്റിൽ പറത്താൻ അവൻ വരുന്നു; 320 ഫാന്‍സ് ഷോകള്‍ ഉറപ്പിച്ച് ‘ഒടിയന്‍’ മാണിക്യന്‍

വെള്ളി, 16 നവം‌ബര്‍ 2018 (07:41 IST)
ഇതിനോടകം തന്നെ സിനിമാ ലോകത്ത് ചർച്ചയായിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയാനെയുത്തുന്ന മോഹൻലാലിന്റെ പരകായ പ്രവേശം കാണാൻ കാത്തിരിക്കുകയാണ് ആരാധകർക്ക്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ വരുന്ന ചിത്രം ഡിസംബര്‍ പതിനാലിന് എക്കാലത്തെയും വലിയ റിലീസിംഗിനാണ് ഒരുങ്ങുന്നത്.
 
അതേസമയം, ചിത്രം ഇറങ്ങാന്‍ ഒരു മാസം കൂടി ശേഷിക്കെ ഒരു റെക്കോഡ് കൂടി ഇനി ഒടിയന്റെ പേരിലേക്ക്. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോസ് എന്ന റെക്കോഡിലേക്കാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് കുറിക്കപ്പെടാന്‍ പോകുന്നത്. ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്‌യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്.
 
റിലീസ് ചെയ്യാന്‍ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയന്‍ ഫാന്‍സ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ഒടിയന്‍ ഫാന്‍ ഷോസ് ഉണ്ടാകും. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഒടിയന്‍ ഫാന്‍ ഷോസിനു വേണ്ടി നടക്കുന്നത്.
 
 മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ ഹെയ്നാണ് ആക്​ഷൻ കൊറിയോഗ്രഫി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍