മോഹന്‍ലാലിനൊപ്പമുള്ള ഈ നടനെ മനസ്സിലായോ ? ബറോസിലും അഭിനയിക്കുന്നുണ്ട് !

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (11:30 IST)
ബറോസ്; നിധി കാക്കും ഭൂതം എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ആരാധകര്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്. മരക്കാറില്‍ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് ബറോസിന്റെ ഭാഗമാണ്.സിനിമയില്‍ അഭിനയിക്കുന്ന അതിനുപുറമേ നടന്‍ ആദ്യമായി ആക്ഷന്‍ ഡിസൈനര്‍ ആകുന്ന സിനിമ കൂടിയാണിത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jay J Jakkrit (@jayj__jakkrit)

ഇതിനെല്ലാം അവസരം നല്‍കിയ മോഹന്‍ലാലിന് ജയ് ജെ. ജാകൃത് നന്ദി പറഞ്ഞിരുന്നു. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jay J Jakkrit (@jayj__jakkrit)

 
 ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഇരുപതോളം ഭാഷകളില്‍ സബ് ടൈറ്റില്‍ ഉപയോഗിച്ചും ഡബ്ബ് ചെയ്തും റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് കൂടിയാകും മോഹന്‍ലാലിന്റെ ബറോസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article