തന്റെ മുന്നിൽ വരുന്ന ആരാധകരോട് വളരെ സ്നേഹത്തോടെ പെരുമാറുന്ന നടനാണ് മോഹൻലാൽ. എന്നാൽ ആരാധകർ ചിലപ്പോഴോക്കെ താരങ്ങളോട് മോശമായും പെരുമാറാറുണ്ട്. അത്തരത്തിലൊരനുഭമാണ് കഴിഞ്ഞ ദിവസം മോഹൻലാലിനുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹൻലാലിനെ ഒരു കൂട്ടം ആരാധകർ പിന്തുടർന്ന് തടഞ്ഞു നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. തിരുവല്ലയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. അവിടെ നിന്ന് ഒരു മടങ്ങുമ്പോഴായിരുന്നു സംഭവം. മോഹൻലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകർ പിന്തുടരുകയായിരുന്നു. തുടർന്ന് പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി കാര്യം തിരക്കുകയായിരുന്നു.
ഒപ്പം നിന്ന് ഫോട്ടോ എടുക്കാനായാണ് പിന്നാലെ വന്നത് എന്നായിരുന്നു ആരാധകന്റെ മറുപടി. തുടർന്ന് താരം വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതോടെ ആളുകൾ കൂടി. അവസാനം പൊലീസ് എത്തിയാണ് താരത്തെ വാഹനത്തിൽ കയറ്റിയത്. തന്റെ വാഹനത്തെ പിന്തുടരുതെന്ന് ആരാധകരെ താക്കീത് ചെയ്താണ് താരം കാറിൽ കയറിയത്.