‘ഒടിയന് ശേഷം ലാലേട്ടൻ ഇന്ത്യൻ സൂപ്പർസ്റ്റാർ എന്നറിയപ്പെടും’- ശ്രീകുമാർ മേനോൻ

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (15:19 IST)
മലയാള സിനിമയുടെ ബജറ്റിനെയും ക്യാന്‍വാസിനെയും അത്ഭുതകരമായി മറികടക്കുന്ന ആദ്യമലയാള ചിത്രമായിരിക്കും ഒടിയനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇനി മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നല്ല, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാകും അറിയപ്പെടുക ശ്രീകുമാര്‍ പറഞ്ഞു.
 
ഒടിയന്‍ ഡിസംബർ 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കിയ കഥ നേരത്തേ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. മോഹൻലാലിനെ അല്ല മറിച്ച് ഒടിയൻ മാണിക്യനെയാണ് ഞാൻ കണ്ടത്. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് തൊഴുതുവെന്ന് ശ്രീകുമാർ പറയുന്നു. 
 
ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article