‘ആ അച്ഛനും മകളും നമ്മളെ കൈ പിടിച്ചു കൂടെ കൂട്ടും. വല്ലാത്ത ഒരനുഭവമാണ്. സിനിമ തീര്‍ന്നപ്പോള്‍ മിക്കവരും എഴുന്നേറ്റുനിന്നു കയ്യടിച്ചു. ചിലര്‍ എന്തു പറയണം എന്നറിയാതെ സീറ്റില്‍ തന്നെയിരുന്നു. ചിലര്‍ കരയുകയായിരുന്നു. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അതിലും വലിയ സന്തോഷം. അടുത്ത ദശാബ്ദങ്ങളിലൊന്നും നമ്മള്‍ മലയാള സിനിമയില്‍ ഇങ്ങനെയൊരു മമ്മൂട്ടിയെ കണ്ടിട്ടില്ല.’– സക്കറിയ പറഞ്ഞു.