മോഹന്‍ലാലിന്റെ റിലീസ് കാത്ത് കിടക്കുന്ന രണ്ട് ചിത്രങ്ങള്‍, ആദ്യം എത്തുന്നത് 'മോണ്‍സ്റ്റര്‍' ?

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2022 (10:04 IST)
മോഹന്‍ലാലിന്റെ റിലീസ് കാത്ത് കിടക്കുന്ന രണ്ട് ചിത്രങ്ങളാണ് മോണ്‍സ്റ്ററും എലോണും. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 
 
മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ 29ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ഒടിടിയിലൂടെ ആകും റിലീസ്. കഴിഞ്ഞദിവസം സംവിധായകന്‍ ഒരു അപ്‌ഡേറ്റ് നല്‍കിയിരുന്നു.
 
മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.
തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും വൈശാഖ് പറഞ്ഞിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article