മകന്റെ ഏഴാം പിറന്നാള്‍, വിഹാന്‍ ഏതൊരു മാതാപിതാക്കളും സ്വപ്നം കാണുന്ന കുട്ടിയെന്ന് നടി സ്‌നേഹ

കെ ആര്‍ അനൂപ്
വ്യാഴം, 11 ഓഗസ്റ്റ് 2022 (09:04 IST)
സ്‌നേഹയുടെ മകന്‍ വിഹാന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുന്നു.ഏതൊരു മാതാപിതാക്കളും സ്വപ്നം കാണുന്ന കുട്ടി നീയെന്ന് പറഞ്ഞുകൊണ്ടാണ് നടി മകന് ആശംസകള്‍ നേര്‍ന്നത്.കുഞ്ഞിന്റെ ഏഴാം പിറന്നാള്‍ ആണ് ഇന്ന്. 
 
'എന്റെ സണ്‍ ഷൈന് ജന്മദിനാശംസകള്‍. എന്റെ ലഡ്ഡു, എന്റെ ചെല്ലം! നീ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷവും സ്‌നേഹവും നല്‍കി മനോഹരമായ 7 വര്‍ഷങ്ങള്‍ കടന്നുപോയി. ഏതൊരു മാതാപിതാക്കളും സ്വപ്നം കാണുന്ന കുട്ടിയാണ് നീ, നീ ഞങ്ങളുടെ അനുഗ്രഹമാണ്. വാക്കുകള്‍ക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ വിഹാന്‍ തങ്കത്തിന് ഏറ്റവും നല്ല ജന്മദിനാശംസകള്‍'-സ്‌നേഹ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

 
തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. രണ്ടാളുടെയും പത്താം വിവാഹവാര്‍ഷികമാണ് ഈയടുത്താണ് കഴിഞ്ഞത്. 2012ലായിരുന്നു താരവിവാഹം. 
 
2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ടു അച്ചമുണ്ടു' എന്ന ചിത്രത്തില്‍ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. 2012 ല്‍ ഇരുവരും വിവാഹിതരായി.മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article