അക്ഷയ് കുമാര്‍ മലയാളത്തിലേക്ക് ? മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് നടന്‍

കെ ആര്‍ അനൂപ്

ബുധന്‍, 10 ഓഗസ്റ്റ് 2022 (12:14 IST)
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. നിരവധി മലയാള ചിത്രങ്ങളുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചിട്ടുള്ള നടന്‍ മോളിവുഡിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.മണിച്ചിത്രത്താഴ്, റാംജി റാവു സ്പീക്കിംഗ്, ബോയിങ് ബോയിങ്, പോക്കിരി രാജ, വെള്ളാനകളുടെ നാട് തുടങ്ങിയ മലയാള ചിത്രങ്ങളുടെ ഹിന്ദി 
പതിപ്പില്‍ അക്ഷയ് കുമാറാണ് അഭിനയിച്ചത്. ALSO READ: മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു?
 
രക്ഷാബന്ധന്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം അക്ഷയ് കുമാര്‍ പ്രകടിപ്പിച്ചു. മലയാളം സിനിമ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ലെന്നും നടന്‍ പറഞ്ഞു. മറ്റൊരാളെ വെച്ച് ചെയ്യാതെ തനിക്ക് സ്വയം ഡബ്ബ് ചെയ്യാനാണ് ഇഷ്ടം. തീര്‍ച്ചയായും ഒരു മലയാള സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍