ദുൽഖറിനെയും കീർത്തിയെയും അഭിനന്ദിച്ച് മോഹന്‍ലാൽ

Webdunia
വെള്ളി, 11 മെയ് 2018 (15:06 IST)
ദുൽഖറും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രം വൻവിജയത്തിലേക്ക് കുതിക്കുമ്പോൾ ഇരുവരെയും പ്രശംസിച്ച് സൂപ്പർസ്‌റ്റാർ മോഹൻലാലെത്തി. 'മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേൾക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുൽഖറിനും കീർത്തിയ്‌ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മഹാനടി ഉടൻ കാണുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
 
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമന്തയും ഭാനുപ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടികർ തിലകമെന്ന പേരിൽ തമിഴിലും ചിത്രം പ്രദർശനത്തിനെത്തി. കീർത്തി സുരേഷ് സാവിത്രിയായി വേഷമിടുമ്പോൾ ജെമിനി ഗണേഷായാണ് ദുൽഖർ എത്തുന്നത്.
 
ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി കണ്ടതിന് ശേഷം സംവിധായകൻ എസ് എസ് രാജമൗലിയും ദുൽഖറിനെയും കീർത്തിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article