'മനസ്സ് പറയും സംസാരിക്കാൻ, പക്ഷേ എനിക്ക് കഴിയാറില്ല': ദുൽഖർ

വെള്ളി, 11 മെയ് 2018 (12:16 IST)
മണിരത്‌നത്തോടുള്ള കടുത്ത ആരാധനമൂലം പലപ്പോഴും തനിക്ക് സംസാരിക്കാൻ പോലും കഴിയാറില്ലെന്ന് ദുൽഖർ സൽമാൻ. മഹാനടിയുടെ വിശേഷങ്ങൾ പങ്കിവയ്‌ക്കുന്നതിനിടെയാണ് മണിരത്‌നത്തിന്റെ കൂടെ സിനിമ ചെയ്‌തതിന്റെ അനുഭവം ദുൽഖർ പങ്കുവെച്ചത്.
 
മലയാള സിനിമയ്‌ക്കപ്പുറം ദുൽഖറിന് ഏറെ പ്രശസ്‌തി നേടിക്കൊടുത്ത 2015-ൽ പുറത്തിറങ്ങിയ ഓ കെ കൺമണി എന്ന ചിത്രത്തിന് വേണ്ടിയാണ് മണിരത്‌നത്തിനൊപ്പം ദുൽഖർ ജോലിചെയ്‌തത്. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക. 
 
"മണിരത്‌നം സാറിനെ കാണുമ്പോൾ എന്തെങ്കിലും ബുദ്ധിപരമായി ചോദിക്കാൻ മനസ്സ് പറയും. പക്ഷേ ചോദിക്കാൻ കഴിയില്ല. അവസാനം ധൈര്യം സംഭരിച്ച് ചോദിക്കും. സർ, അഞ്‌ജലി പടത്തിൽ എങ്ങനെയാണ് ആ സീൻ ചെയ്തത്, എന്റെ ചോദ്യത്തിനുള്ള ഉത്തരം സാർ രണ്ട് വരിയിൽ ഒതുക്കും. ഞാൻ പെട്ടെന്ന് നിശബ്‌ദനാവുകയും ചെയ്യും. മണിസാറിനോടുള്ള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകൾ കിട്ടാത്തത്."

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍