റെയ്‌ബാന്‍ വെച്ച് ‘മോ​ഹ​ൻ​ലാ​ൽ’ വരും; കലവൂരിനായി പൊടിച്ചത് ലക്ഷങ്ങള്‍ - സ്റ്റേ ഒഴിവായി

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (17:10 IST)
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി സാ​ജി​ദ് യ​ഹി​യ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. കലവൂർ രവികുമാറിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അഞ്ചുലക്ഷം രൂപ നൽകിയതോടെയാണു തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യു​ടെ സ്റ്റേ ഒഴിവായത്.

സ്റ്റേ നീങ്ങിയതോടെ ‘മോഹന്‍ലാല്‍’ വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം ഒരുക്കിയതെന്ന് ചൂണ്ടിക്കാട്ടി രവികുമാർ നൽകിയ ഹർജിയിലായിരുന്നു ചിത്രത്തിന്റെ റിലീസിനു സ്‌റ്റേ വന്നത്. പ​ക​ർ​പ്പാ​വ​കാ​ശം നി​യ​മം അ​നു​സ​രി​ച്ചാ​ണ് ക​ല​വൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇതേ പരാതിയുമായി രവികുമാര്‍ ഫെഫകയെ സമീപിച്ചിരുന്നു.

“മോ​ഹ​ൻ​ലാ​ലി​നെ എ​നി​ക്കി​പ്പോ​ൾ ഭ​യ​ങ്ക​ര പേ​ടി​യാ​ണ്” എ​ന്ന ത​ന്‍റെ ക​ഥാ​സ​മാ​ഹാ​ര​ത്തെ അ​നു​ക​രി​ച്ചാ​ണ് സാ​ജി​ദ് യ​ഹി​യ  ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്നത്. താന്‍ 2005ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഥ​യാ​ണി​ത്. 2006ൽ ​പു​സ്ത​ക​രൂ​പ​ത്തി​ൽ ആ​ദ്യ എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി. 2012ൽ ​ര​ണ്ടാ​മ​ത്തെ എ​ഡി​ഷ​നും ഇ​റ​ക്കി​യെ​ന്നും ക​ല​വൂ​ർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടർന്നാണു കലവൂർ കോടതിയെ സമീപിച്ചത്. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ആവശ്യം. മ​ഞ്ജു വാ​ര്യ​ർ, ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് ചിത്രത്തിലെ പ്ര​ധാ​ന​ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

അനുബന്ധ വാര്‍ത്തകള്‍

Next Article