മഞ്ജുവിന്റേയും ദിലീപിന്റെയും അമ്മയായി അഞ്ജലി!

ബുധന്‍, 11 ഏപ്രില്‍ 2018 (12:59 IST)
ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ആളാണ് അഞ്ജലി. നായികയുടെയോ നായകന്റേയോ അമ്മയായിട്ടും ചേച്ചിയായിട്ടുമെല്ലാം അഞ്ജലി തിളങ്ങിയിട്ടുണ്ട്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം ചെയ്തത് അജാസ് ആയിരുന്നു. അതില്‍ അമ്മയായി വേഷമിട്ടത് അഞ്ജലിയും. അച്ഛനായത് സന്തോഷ കീഴാറ്റൂരും ആണ്. 
 
ഇപ്പോഴിതാ, ഇവര്‍ മൂന്ന് പേരും വീണ്ടും ഒന്നിക്കുകയാണ് രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിലൂടെ. ദിലീപിന്റെ ചെറുപ്പകാലം ചെയ്യുന്നത് അജാസ് ആണ്. അമ്മയായി അഞ്ജലിയും അച്ഛനായി സന്തോഷ് കീഴാറ്റൂരും എത്തുന്നു. പുലിമുരുകന്‍ വീണ്ടുമെത്തുന്നുവെന്ന് വേണമെങ്കില്‍ പറയാം. 
 
അതോടൊപ്പം, വിഷു റിലീസ് ആയി എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ മഞ്ജു വാര്യരുടെയും അമ്മയായി അഞ്ജലി എത്തുന്നു. അഞ്ജലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ജലിയുടെ വാക്കുകളിലൂടെ..
 
‘പുലിമുരുകന്റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കമ്മാരസംഭവത്തില്‍ എത്താന്‍ കഴിയില്ലായിരുന്നു. പുലിമുരുകനിലെ അതേ ആളുകള്‍ തന്നെയാണ് ഇതിലും അഭിനയിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ ദിലീപിന്റെ അച്ഛനായും പുലിമുരുകന്റെ ചെറുപ്പം അവതരിപ്പിച്ച അജാസ് ദിലീപിന്റെ ചെറുപ്പം അവതരിപ്പിക്കുന്നു. മോഹന്‍ലാലില്‍ മീനൂട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. മീനുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. ഇതൊക്കെ ഭാഗ്യമായും ദൈവാനുഗ്രഹമായുമാണ് കാണുന്നത്’

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍