ഒരുപാട് നല്ല സിനിമകളിലൂടേയും നല്ല കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. അതോടൊപ്പം, ഒരുപാട് വിവാദങ്ങളിലും താരം ഉള്‍പ്പെട്ടിരുന്നു. ദാമ്പത്യജീവിതം തകര്‍ന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നടി.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ചാര്‍മിള. ‘മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്’- ചാര്‍മിള പറഞ്ഞു.
‘ചെറുപ്പകാലത്ത് അഭിനയത്തില്‍ നിന്ന് ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. വിവാഹമോചനം നടന്നതോടെ പിന്നെ ജീവിക്കാന്‍ വഴിയില്ലാതായി. പണത്തിനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്.