മാണിക്യാ ഇത്തിരി കഞ്ഞിയെടുക്കട്ടേ?- ശ്രീകുമാർ മേനോന് പൊങ്കാല

Webdunia
വെള്ളി, 14 ഡിസം‌ബര്‍ 2018 (10:56 IST)
പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ഒടിയൻ തിയേറ്ററുകളിലെത്തി. എന്നാൽ, അമിത പ്രതീക്ഷയുമായി പോയവരെ നിരാശപ്പെടുത്തുന്നതായിരുന്നു പടം. പ്രതീക്ഷകൾ തകർന്നതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ശ്രീകുമാർ മേനോന് ഫേസ്ബുക്കിൽ പൊങ്കാലയിടുകയാണ് ഫാൻസ്. 
 
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച എം ടി സാർ ആണ് ഞങ്ങടെ ഹീറോയെന്ന് ചിലർ പറയുന്നു. ഒടിയൻ റിലീസിന്റെ തലേന്നാണ് ബിജെപി സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ, ഒടിയനു വേണ്ടി വൻ പ്രതിഷേധമായിരുന്നു ആരാധകർ നടത്തിയത്. മമ്മൂട്ടി ഫാൻസ് വരെ മോഹൻലാലിന്റെ ഒടിയന് പിന്തുണ അറിയിച്ചിരുന്നു. 
 
എന്നാൽ വേണ്ടിയിരുന്നില്ലെന്നും ഹർത്താൽ പ്രഖ്യാപിച്ച സംഘികളായിരുന്നു ശരിയെന്നും ഇന്നവർ മാറ്റിപ്പറയുകയാണ്. ചിത്രത്തെ കുറിച്ച് അമിത പ്രതീക്ഷ നൽകിയത് സംവിധായകന്റെ വാക്കുകൾ തന്നെയായിരുന്നു. ഇത് പലപ്പോഴും സോഷ്യൽ മീഡിയകളിൽ പരിഹാസത്തിനു കാരണമാവുകയും ചെയ്തിരുന്നു. ഏതായാലും കാത്തിരുന്ന് കാണാം ബോക്സോഫീസിൽ ഒടിയന്റെ ഭാവി എന്താകുമെന്ന്. 

അനുബന്ധ വാര്‍ത്തകള്‍

Next Article