പിറന്നാള്‍ ദിനത്തില്‍ മഹാനടന് ആശംസാപ്രവാഹം

Webdunia
വ്യാഴം, 21 മെയ് 2015 (15:05 IST)
അമ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുടെ പ്രവാഹം. മലയാള സിനിമയിലെ പ്രമുഖര്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. ലാലിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിന്‍ പോളി തുടങ്ങി മലയാള സിനിമയിലെ പ്രമുഖരും ഫേസ്ബുക്കിലൂടെ പ്രിയതാരത്തിനെ ആശംസകള്‍ അറിയിച്ചു.  'എന്റെ സ്വന്തം ലാലേട്ടന്‍' എന്ന വീഡിയോ ആല്‍ബം ഷെയര്‍ ചെയ്താണ് യുവതാരം നിവിന്‍ പോളി ആശംസകള്‍ അറിയിച്ചത്.

‘മലയാള സിനിമയുടെ ഭാഗ്യത്തിന് ,മലയാളികളുടെ ശീലത്തിന്,ഞങ്ങളുടെ ഗുരുവിന് പിറന്നാള്‍ ആശംസകള്‍’ എന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. Happy happy birthday to dearest Lalettan ! Hope you have a wonderful year filled with success and the best of health ! ഇങ്ങനെയായിരുന്നു ദുല്‍ഖറിന്‍റെ പിറന്നാള്‍ ആശംസകള്‍.

മലയാള ചലച്ചിത്ര രംഗത്ത് മൂന്ന് പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമാണ് മോഹന്‍ലാല്‍. മലയാളിക്ക് സിനിമയിലൂടെ നിരവധി കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും സമ്മാനിച്ചു.1960 മെയ് 21 ന് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്.

താരങ്ങളുടെ ആശംസകള്‍ ചുവടെ.............