മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയും സൂപ്പർസ്‌റ്റാർ മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ആരാധകർ കട്ട വെയ്‌റ്റിംഗ് ആണ്. വർഷങ്ങളായി മോളിവുഡിന്റെ താരങ്ങളായി വിലസുന്ന ഇരുവരും പരസ്‌പരം വിലയിരുത്തി സംസാരിക്കുൻനത് വളരെ അപൂർവ്വമാണ്. ഞങ്ങൾ ഇരുവരും ഒന്നിച്ചുകൂടുമ്പോൾ സിനിമ ഒരിക്കലും ചർച്ചാ വിഷയം ആകാറില്ലെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിലും കഥാപാത്രങ്ങളിലും തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് ഏതാണ് എന്നതിന് ഉത്തരം നൽകുകയാണ് മോഹൻലാൽ. മമ്മൂട്ടി ചിത്രങ്ങളില്‍ അമരം എന്ന സിനിമയാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതെന്നും, ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണെന്നും മോഹന്‍ലാല്‍ പറയുന്നു.
പണ്ട് കാലങ്ങളിൽ ഇരുവരും ചേർന്ന് നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ചിരുന്നെങ്കിലും ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ട്വന്റി ട്വന്റി. ഏകദേശം നാൽപ്പത് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനിയും ഹിറ്റുകൾ ആവർത്തിക്കാൻ ഈ കൂട്ടുകെട്ട് വരുമെന്നുതന്നെയാണ് ആരാധകരും കരുതുന്നത്.