ഏറെക്കാലം ഈ തിരക്കഥ മമ്മൂട്ടിക്കായി കാത്തിരുന്നു. എന്നാല്‍ അതിനുശേഷവും മമ്മൂട്ടി പല കഥകളും കേള്‍ക്കുകയും അഭിനയിക്കുകയും ചെയ്തിട്ടും ഡ്രൈവിംഗ് ലൈസന്‍സിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് സംവിധായകന്‍റെ സ്ഥാനത്തുനിന്ന് സച്ചി പിന്‍മാറി. ഈ സിനിമ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യട്ടെ എന്നായിരുന്നു സച്ചിയുടെ തീരുമാനം. അപ്പോഴും നായകസ്ഥാനത്ത് മമ്മൂട്ടി തന്നെയായിരുന്നു.
എന്നാല്‍ സംവിധായകന്‍ മാറിയിട്ടും മമ്മൂട്ടി ഈ പ്രൊജക്ടിനായി സമയം കണ്ടെത്തിയില്ല. പ്രൊജക്ട് അനിശ്ചിതമായി വൈകിയതോടെ മമ്മൂട്ടിക്ക് പകരം പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ 2 എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം. 2019 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.