കേരളത്തില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് സിനിമയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. യാത്രയുടെ തമിഴ് പതിപ്പ് വമ്പന്‍ റിലീസായി കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നേരത്തെ ചിത്രത്തിന്റെ ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനി 5കോടിക്കടുത്തുളള തുകയ്ക്ക് സ്വന്തമാക്കിയിരുന്നു.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്‍. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.