പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടിയാണ്. അതിന് കാരണവുമുണ്ട്. പെണ്‍മക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനായി മമ്മൂട്ടി അഭിനയിച്ച സിനിമകള്‍ തന്നെ. എത്രയോ സിനിമകളില്‍ പെണ്‍മക്കളുടെ അച്ഛനായി മമ്മൂട്ടി വന്നു, ചിരിപ്പിച്ചു, സന്തോഷിപ്പിച്ചു, കണ്ണുനനയിച്ചു!
മമ്മൂട്ടിയുടെ സിനിമകളുടെ വലിയ വിജയത്തിന്‍റെ രഹസ്യം അന്വേഷിച്ച് അധികം തലപുകയ്ക്കേണ്ട. അത് മകളെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരച്ഛനെ പ്രേക്ഷകര്‍ സ്ക്രീനില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അമ്മയെ സ്നേഹിക്കുന്ന മകനെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഭാര്യയെ പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവിനെ തിരിഞ്ഞതുകൊണ്ടാണ്. സഹോദരിമാരുടെ സ്വന്തം ഏട്ടനെ മമ്മൂട്ടിയില്‍ കാണാന്‍ പറ്റിയതുകൊണ്ടാണ്.