മോഹന്‍ലാലിനൊപ്പം ബിജു മേനോന്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രം, സിനിമ ഏതെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്
ബുധന്‍, 22 ജൂണ്‍ 2022 (15:02 IST)
'ആകാശത്തിന് ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ് '- എന്ന മാസ് ഡയലോഗ് കുറിച്ചുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ചിത്രം ബിജുമേനോന്‍ പങ്കുവെച്ചത്. സിനിമ ഏതെന്ന് പിടികിട്ടിയോ ?
 
ആറാം തമ്പുരാന്‍ ലൊക്കേഷന്‍ ചിത്രമാണിത്.
 
ആറാം തമ്പുരാന്‍' മുതല്‍ 'റെഡ് ചില്ലീസ്' വരെ നിരവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്നു.

 
'ആറാം തമ്പുരാന്‍', 'നരസിംഹം', 'നാട്ടുരാജാവ്', 'ബാബ കല്യാണി', 'അലിഭായ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ഇരുവരുടെയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'റെഡ് ചില്ലീസ്' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article