ദൃശ്യം 2 തിയേറ്ററുകളിലേക്ക്, മലയാളം അല്ല ഹിന്ദി റീമേക്ക്, റിലീസ് തീയതി !

കെ ആര്‍ അനൂപ്

ചൊവ്വ, 21 ജൂണ്‍ 2022 (11:51 IST)
ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു ആരംഭിച്ചത്. എല്ലാ ജോലികളും തീര്‍ത്ത് സിനിമയുടെ റിലീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.2022 നവംബര്‍ 18-ന് സിനിമ തിയേറ്ററുകളിലെത്തും.
 
അജയ് ദേവഗണ്‍, ശ്രിയ ശരണ്‍ എന്നിവരുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക.ദൃശ്യം ആദ്യഭാഗം ഒരുക്കിയത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം അന്തരിച്ചു.തബു, ഇഷിത ദത്ത തുടങ്ങിയവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍