തിരക്കഥയുമായി ആര്‍ക്കും കയറി വരാന്‍ പറ്റില്ല; സിനിമ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കണിശതയുമായി മോഹന്‍ലാല്‍, സൗഹൃദത്തിന്റെ പേരില്‍ ഡേറ്റില്ല !

ശനി, 18 ജൂണ്‍ 2022 (15:59 IST)
തുടര്‍ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിനിമ തിരഞ്ഞെടുപ്പില്‍ മാറ്റങ്ങള്‍ വരുത്താന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍. മികച്ച തിരക്കഥകള്‍ മാത്രം തിരഞ്ഞെടുത്ത് സിനിമ ചെയ്താല്‍ മതിയെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു. സൗഹൃദത്തിന്റെ പേരില്‍ ആര്‍ക്കും ഇനി ഡേറ്റ് കൊടുക്കില്ലെന്നാണ് മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
സീനിയര്‍ സംവിധായകര്‍ക്കും വളരെ അടുത്ത സുഹൃത്തുക്കള്‍ക്കും കഥ പോലും നോക്കാതെ ബന്ധത്തിന്റെ പേരില്‍ ഡേറ്റ് കൊടുക്കുന്ന രീതി മോഹന്‍ലാലിനുണ്ടായിരുന്നു. പല മോശം സിനിമകളും സംഭവിച്ചത് അങ്ങനെയാണ്. ഈ രീതി ഇനി പിന്തുടരില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 
 
യുവസംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചിട്ടുണ്ട്. ശക്തമായ തിരക്കഥയാണെങ്കില്‍ മാത്രമേ ഡേറ്റ് കൊടുക്കൂ. യുവ തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും മുന്‍ഗണന നല്‍കാനാണ് തീരുമാനം. 
 
ഏതാനും യുവ സംവിധായകരുടെ സിനിമകള്‍ ചെയ്യാന്‍ ഇതിനോടകം മോഹന്‍ലാല്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍