മോഡേണ്‍ ലവ് ചെന്നൈ,ആറ് എപ്പിസോഡുകളുള്ള ആന്തോളജി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മെയ് 2023 (15:40 IST)
മോഡേണ്‍ ലവ് ചെന്നൈ ആന്തോളജി റിലീസിന് ഒരുങ്ങുന്നു.മോഡേണ്‍ ലവ് മുംബൈ, മോഡേണ്‍ ലവ് ഹൈദരാബാദ് എന്നിവയ്ക്ക് ശേഷം ജോണ്‍ കാര്‍ണിയുടെ മോഡേണ്‍ ലവ് ചെന്നൈ മെയ് 18ന് റിലീസ് ചെയ്യും.
 
ജോണ്‍ കാര്‍ണിയുടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒറിജിനല്‍ ആന്തോളജിയുടെ മൂന്നാമത്തെ ഇന്ത്യന്‍ അഡാപ്‌റ്റേഷനാണ് വരാനിരിക്കുന്ന ആന്തോളജി.  
ആറ് എപ്പിസോഡുകളുള്ള ആന്തോളജി ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥകള്‍ പറയും.
 
ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളില്‍ 2023 മെയ് 18-ന് പ്രീമിയര്‍ ചെയ്യും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article