മിയ ജോര്‍ജിന് അഭിനന്ദനവും പേളി മാണിയ്ക്ക് വിമര്‍ശനവും, ഗര്‍ഭകാലം ആഘോഷമാകാത്തതിന് നന്ദിയെന്ന് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂലൈ 2021 (10:33 IST)
സിനിമാ വിശേഷങ്ങള്‍ക്ക് പുറമേ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതവും വാര്‍ത്തകള്‍ ആകാറുണ്ട്. തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം ഇക്കഴിഞ്ഞ ദിവസമാണ് മിയ ജോര്‍ജ് ആരാധകരെ അറിയിച്ചത്. മകന്‍ ജനിച്ച ശേഷം മാത്രമാണ് മിയ ഗര്‍ഭിണിയായിരുന്നുവെന്നുള്ള കാര്യം പോലും എല്ലാവരും അറിയുന്നത്. തന്റെ ഗര്‍ഭകാലം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് ഒരു സംഭവമാക്കി മാറ്റാത്ത മിയയെ അഭിനന്ദിച്ചും ഇതുപോലെതന്നെ ഗര്‍ഭകാലം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് ആഘോഷമാക്കിയ പേളി മാണിയെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയുടെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. 
 
അശ്വിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം മിയ പങ്കുവെച്ചതിന് പിന്നാലെയാണ് നടിയെ അഭിനന്ദിച്ചും പേളിയെ വിമര്‍ശിച്ചും കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു മാസം മുമ്പായിരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. 
 
 സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ.ആ പേളി ഒക്കെ ഇവരെ കണ്ട് പഠിക്കണമെന്നാണ് ഒരാള്‍ കമന്റ് ആയി കുറിച്ചത്.ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നുവെന്നും മറ്റൊരാളും പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article