മലയാളത്തിനു പുറമേ തെലുങ്ക് സിനിമയിലും സജീവം, ഈ യുവ നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂലൈ 2021 (09:06 IST)
യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിനു പുറമെ തെലുങ്ക് സിനിമയിലും സജീവം. പത്ത് വര്‍ഷത്തോളമായി ഉണ്ണിമുകന്ദന്‍ സിനിമയിലെത്തിയിട്ട്. ഒരു പതിറ്റാണ്ടോളം ആയ സിനിമ ജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചു. സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിച്ച് മേപ്പടിയാന്‍ എന്ന ചിത്രവും അദ്ദേഹം നിര്‍മ്മിച്ചു കഴിഞ്ഞു. ജനതാ ഗാരേജ്, ബാഗ്മതി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം 'കില്ലാടി' യെന്ന പുതിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ എത്തുന്നുണ്ട്. ഇപ്പോളിതാ താരം പങ്കുവെച്ച ബാല്യകാല ചിത്രമാണ് ശ്രദ്ധനേടുന്നത്.
 
ഉണ്ണിമുകുന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തിയ മിഖായേല്‍ എന്ന ചിത്രത്തിലെ ജൂനിയര്‍ മാര്‍ക്കോ എന്ന കഥാപാത്രത്തിന്റെ വസ്ത്രധാരണത്തിനോട് സമാനമായ വേഷമാണ് ഫോട്ടോയിലെ കുട്ടി ഉണ്ണിമുകുന്ദനെ കാണാനാകുന്നത്. 
 
'ജൂനിയര്‍ മാര്‍ക്കോയുടെ കോസ്റ്റിയൂം ട്രെയലിനിടെ പകര്‍ത്തിയ ചിത്രമാണെന്ന് തോന്നുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രം പങ്കുവെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article