രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും സിനിമാ തിരക്കിലേക്ക്, ഹൈദരാബാദില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ജൂലൈ 2021 (15:03 IST)
കൈനിറയെ ചിത്രങ്ങളാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമ തിരക്കുകളിലേക്ക് അദ്ദേഹം തിരിച്ചെത്തി. ലോക്ക് ഡൗണിന് മുമ്പ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കാശ്മീരിലായിരുന്നു നടന്‍. വീണ്ടും ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹൈദരാബാദിലാണ് ദുല്‍ക്കര്‍ സല്‍മാന്‍ ഇപ്പോള്‍ ഉള്ളത്. 
 
ലെഫ്റ്റനന്റ് റാം എന്ന സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.ബോളിവുഡിലെ പ്രമുഖ നടിമാരിലൊരാളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി സിനിമ നിര്‍മ്മിക്കും.ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍