ജനിച്ചപ്പോഴേ ഒരുപാട് ആരാധകരാണ് നടി മേഘ്‌ന രാജിന്റെ മകന്‍ ജൂനിയര്‍ ചീരുവിന്. മകനെ ഒരു നോക്ക് കാണാനാകാതെ ചീരുവിന്റെ അച്ഛനും നടനുമായ ചിരഞ്ജീവി സര്‍ജ യാത്രയായപ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കുടുംബത്തില്‍ സന്തോഷവുമായാണ് ജൂനിയര്‍ ചീരു എത്തിയത്. അവന്റെ വരവ് മേഘ്‌നയുടെ മുഖത്ത് വീണ്ടും ചിരി കൊണ്ടുവരാനായി. മകന് ആറുമാസം തികഞ്ഞതിന്റെ സന്തോഷത്തിലാണ് നടി.