ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് കല്യാണി പ്രിയദര്‍ശന്‍, 'മാനാട്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഏപ്രില്‍ 2021 (12:42 IST)
കല്യാണി പ്രിയദര്‍ശന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് 'മാനാട്'. ചിമ്പു നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം വെങ്കട്ട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. സിനിമ അത്രത്തോളം ആസ്വദിച്ചാണ് കല്യാണി പ്രിയദര്‍ശന്‍ ചെയ്തത്. അതിനാല്‍ തന്നെ സിനിമയിലെ ഒരു പ്രത്യേക സീക്വന്‍സ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം നടി ടീമിനെ പ്രശംസിച്ചു. ചിത്രത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട രംഗമാണെന്ന് കല്യാണി ട്വിറ്ററില്‍ കുറിച്ചു.
 
 'മാനാട്'ല്‍ സ്റ്റണ്ടുകള്‍ കല്യാണി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തില്‍ സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നടക്കുന്ന ത്രില്ലിംഗ് സ്റ്റോറി ആണ് സിനിമ എന്ന സൂചന അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കിയിരുന്നു.യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍