80-90 വയസ് വരെ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും: മീര ജാസ്മിന്‍

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (10:03 IST)
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീര രണ്ടാം വരവ് നടത്തുന്നത്. സിനിമയില്‍ തനിക്കുള്ള ആഗ്രഹങ്ങളേയും സ്വപ്‌നങ്ങളേയും കുറിച്ച് വെളിപ്പെടുത്തുകയാണ് മീര ഇപ്പോള്‍. 
 
നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂവെന്ന് മീര പറഞ്ഞു. ദൈവം എനിക്ക് നല്ല ആയുസ് തന്നാല്‍ 80 - 90 വയസുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. ഇപ്പോള്‍ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും മീര ജാസ്മിന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article