ബീസ്റ്റ് തീയറ്ററുകളില്‍ എത്തും വരെ വലിയ പ്രതീക്ഷകളിലായിരുന്നു മലയാളി പ്രേക്ഷകരും. ട്രെയിലറില്‍ പോലും മുഖം കാണിക്കാതെ ഷൈന്‍ ടോം ചാക്കോയെ മുഖം മൂടിയണിഞ്ഞ വില്ലനാണോ എന്നുവരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.എന്നാല്‍ സിനിമ കണ്ടിറങ്ങിയവര്‍ നിരാശയിലാണ്.
പ്രതീക്ഷയോടെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം ആസ്വദിക്കാനെത്തിയ ആരാധകര്‍ക്ക് മറിച്ചൊരു അനുഭവമാണ് ഉണ്ടായത്. ഷൈനിന്റെ മികച്ച പ്രകടനം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. നടനെ വേണ്ട വിധം സിനിമയില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
താരത്തിന് ലഭിച്ച വേഷം ആകട്ടെ കഥയില്‍ അത്ര പ്രാധാന്യം ഇല്ലാത്തതും. നടന്‍ സ്‌ക്രീന്‍ വന്നു പോകുന്നതും കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്.ബീസ്റ്റ് ഡിസാസ്റ്റര്‍ ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുന്നു. ഇതില്‍ ആരാധകര്‍ ഇതേ അഭിപ്രായങ്ങള്‍ കുറിക്കുന്നുണ്ട്. സാധാരണ വിജയ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ബീസ്റ്റ് തൃപ്തി നല്‍കിയില്ല. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി റോളുകള്‍ തിരഞ്ഞെടുക്കണമെന്ന ഉപദേശവും ഷൈനിന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്നുണ്ട്.