Marco Teaser: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാര്‍ക്കോ'യ്ക്കു ഹൈപ്പ് ഉയരുന്നു. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വയലന്‍സുമായി മാര്‍ക്കോ തിയറ്ററുകളിലെത്തുമ്പോള്‍ ആക്ഷന്‍ പടങ്ങളുടെ ആരാധകര്‍ വലിയ ത്രില്ലിലാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.
ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന മാര്‍ക്കോ ബിഗ് ബജറ്റ് ചിത്രമാണ്. ആക്ഷന്‍ രംഗങ്ങളില്‍ അടക്കം നൂറ് ശതമാനം പെര്‍ഫക്ഷന്‍ വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു സംവിധായകനും നിര്‍മാതാവും തുടക്കം മുതല്‍. അതുതന്നെയാണ് സിനിമയുടെ വലിയ ബജറ്റിനു കാരണവും. റിലീസ് അടുക്കും തോറും അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്ന പ്രതീക്ഷയും ആത്മവിശ്വാസവും മാര്‍ക്കോ ആദ്യദിനം തിയറ്ററില്‍ കാണാന്‍ പ്രരിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
'ഒട്ടും കരുണയില്ല' എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ എന്ന കഥാപാത്രം എത്രത്തോളം ബ്രൂട്ടല്‍ ആയിരിക്കുമെന്ന് കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതോടൊപ്പം ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ക്രിസ്മസ് റിലീസായാണ് മാര്‍ക്കോ തിയറ്ററുകളിലെത്തുക.