ഉണ്ണി മുകുന്ദന്റെ 'ചോരക്കളി': മാർക്കോ ടീസർ പുറത്ത്, മലയാളത്തിൽ ഇത്തരമൊന്ന് ഇതാദ്യം!

നിഹാരിക കെ എസ്

ഞായര്‍, 13 ഒക്‌ടോബര്‍ 2024 (10:59 IST)
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാർക്കോയുടെ ടീസർ പുറത്തിറങ്ങി. മലയാളം എന്നിവരെ കണ്ടിട്ടില്ലാത്ത തരം വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുടനീളം ഉള്ളതെന്ന് അടിവരയിടുന്ന ടീസർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ഒപ്പം ഉണ്ണി മുകുന്ദനും ജ​ഗദീഷും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാകും മാർക്കോ എന്നും ടീസർ പറഞ്ഞുവയ്ക്കുന്നുണ്ട്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും.
 
വൻ മുതൽമുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്നാണ് അണിയറക്കാര്‍ തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. 
 
ഇതിനെല്ലാം പുറമെ കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാർക്കോയുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍