പ്രേക്ഷകര്‍ക്ക് എന്നെ കൊല്ലാന്‍ തോന്നും, അത്രയും മോശം കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്, ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയില്‍ ജഗദീഷിന് ഞെട്ടിക്കുന്ന വില്ലന്‍ വേഷം?

അഭിറാം മനോഹർ

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:59 IST)
Jagadish
മലയാള സിനിമയില്‍ കൊമേഡിയനായും നായകനായും നിറഞ്ഞുനിന്ന താരമാണ് ജഗദീഷ്. ഇടക്കാലത്ത് സിനിമാതിരക്കുകളില്‍ നിന്നും മാറിനിന്ന ജഗദീഷ് ശക്തമായ സ്വഭാവവേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ തന്റെ രണ്ടാം ഇന്നിങ്ങ്‌സിനെത്തിയിരിക്കുന്നത്. റോഷാക്ക്,പുരുഷപ്രേതം,ഫാലിമി,എആര്‍എം,കിഷ്‌കിന്ധാകാണ്ഡം തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ജഗദീഷ് എന്ന നടന്‍ അഴിഞ്ഞാടുകയാണ്. ഇപ്പോഴിതാ കരിയറില്‍ താന്‍ ചെയ്ത മറ്റൊരു കഥാപാത്രത്തെ പറ്റി വാചാലനായിരിക്കുകയാണ് താരം.
 
വാഴ എന്ന സിനിമയുടെ റിലീസ് സമയത്ത് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റി ജഗദീഷ് മനസ്സ് തുറന്നത്. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. ഞാന്‍ എന്തെല്ലാം ചെയ്തുവെച്ചിരിക്കുന്നു എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ പേടിതോന്നുന്നു. പുകവലിയും മദ്യപാനവും എല്ലാം പോട്ടെ. സമൂഹത്തിന് ഒരിക്കലും മാതൃകയാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് എന്നെ കൊല്ലാന്‍ തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് സിനിമയില്‍ ചെയ്യിപ്പിച്ചിട്ടുള്ള്‌ളത്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. വീഡിയോ ശകലം വൈറലായതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാര്‍ക്കോയാണ് ജഗദീഷ് പറഞ്ഞ സിനിമയെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
 
നിവിന്‍ പോളി സിനിമയായ മിഖായേലിലെ മാര്‍ക്കോ എന്ന വില്ലന്റെ സ്പിന്‍ ഓഫായാണ് മാര്‍ക്കോ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന സിനിമ 30 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന ടാഗ് ലൈനോടെയാണ് സിനിമ റിലീസിനെത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍