മഞ്ഞുമ്മല്‍ ബോയ്‌സ് കേരളക്കര വാഴുന്നു, കോടികള്‍ പെട്ടിയില്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 28 ഫെബ്രുവരി 2024 (15:17 IST)
ജാനേമന്‍ വന്‍ വിജയമായതിന് പിന്നാലെ സംവിധായകന്‍ ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളക്കര വാഴുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രം കേരളത്തിന് പുറത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 20 കോടി നേടി കുതിപ്പ് തുടരുകയാണ്.
 
ആറാമത്തെ ദിവസം 2.65 കോടി കൂടി നേടാന്‍ സിനിമയ്ക്കായി.ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 20.75 കോടി പിന്നിട്ടു.
 
പോസിറ്റീവ് റിവ്യൂകള്‍ വലിയതോതില്‍ പ്രചരിക്കുന്നതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞുമ്മല്‍ ബോയ്സ് 50 കോടി കടക്കുമെന്ന് പ്രതീക്ഷിക്കാം.എറണാകുളം ജില്ലയിലെ മഞ്ഞുമ്മല്‍ നിന്നുള്ള സുഹൃത്തുക്കളായ യുവാക്കള്‍ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയും പിന്നീട് അവരുടെ മുന്നില്‍ വന്നുചേരുന്ന അപ്രതീക്ഷിത പ്രതിസന്ധികളും ഒക്കെയാണ് ചിത്രം പറയുന്നത്. ALSO READ: പത്തുവര്‍ഷത്തോളമായുള്ള ബന്ധം, ഒടുവില്‍ താപ്‌സി വിവാഹിതയാകുന്നു, വരന്‍ ബാഡ്മിന്റണ്‍ താരം
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article