ബാംഗ്ലൂരും ചെന്നൈയും പിടിച്ചെടുത്ത് മഞ്ഞുമ്മല്‍ ബോയ്‌സ് ! ആദ്യ വാരാന്ത്യത്തിന് ശേഷവും റെക്കോര്‍ഡ് സ്‌ക്രീന്‍ കൗണ്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഫെബ്രുവരി 2024 (11:05 IST)
മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സെന്ററുകള്‍ ആണ് ബാംഗ്ലൂരും ചെന്നൈയും. മലയാളികള്‍ കൂടുതല്‍ ഉള്ളതും ഇവിടങ്ങളില്‍ തന്നെയാണ്. ഇപ്പോഴിതാ കേരളത്തില്‍ തരംഗം ആകുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും ബാംഗ്ലൂരിലും മികച്ച സ്‌ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടരുകയാണ്.
 
ചൊവ്വാഴ്ചയിലെ ഷോ കൗണ്ട് ചെന്നൈയില്‍ മാത്രം 88 ഷോകളാണ് ഉള്ളത്. ബാംഗ്ലൂരിലേക്ക് പോകുമ്പോള്‍ 165 ഷോകള്‍ ഉണ്ടാകും. റിലീസ് വാരാന്ത്യത്തിന് ശേഷവും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്‌ക്രീന്‍ കൗണ്ടാണ് ഇത്. സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും കൊടൈക്കനാല്‍ ഭാഗങ്ങളില്‍ ചിത്രീകരിച്ചതിനാല്‍ തമിഴ് പ്രേക്ഷകരെയും സിനിമ ആകര്‍ഷിക്കുന്നുണ്ട്. സംഭാഷണങ്ങളിലും തമിഴ് കൂടുതലായി കടന്നുവരുന്നുണ്ട്.കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റെഫറന്‍സും ആളെ കൂട്ടാന്‍ കാരണമായി. ഇതെല്ലാം തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ചെന്നൈയില്‍ കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വലിയ ഡിമാന്‍ഡ് ആണെന്നാണ് കേള്‍ക്കുന്നത്.
 
 
എറണാകുളം ജില്ലയിലെ മഞ്ഞുമ്മല്‍ നിന്നുള്ള സുഹൃത്തുക്കളായ യുവാക്കള്‍ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയും പിന്നീട് അവരുടെ മുന്നില്‍ വന്നുചേരുന്ന അപ്രതീക്ഷിത പ്രതിസന്ധികളും ഒക്കെയാണ് ചിത്രം പറയുന്നത്. ആദ്യ നാല് ദിവസം കൊണ്ട് തന്നെ 36.11 കോടി കളക്ഷന്‍ ചിത്രം നേടിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍