അരുന്ധതിയാകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയതാരം!

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (12:29 IST)
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് അനുഷ്കയുടെ അരുന്ധതി. അരുന്ധതിയെ അവതരിപ്പിച്ച അനുഷ്ക അത് മനോഹരമാക്കുകയും ചെയ്തു. രാജകുമാരിയുടെ റോളിൽ നിറഞ്ഞാടാൻ അനുഷ്‌കയെ കഴിഞ്ഞേ ആരുമുള്ളൂ എന്നൊരു ഖ്യാതി പ്രചരിക്കാൻ തുടങ്ങിയത് അതോടെയാണ്. 
 
ഇതിഹാസ കഥാപാത്രങ്ങളോട് അനുഷ്‌കയക്ക് എന്നും പ്രത്യേക താല്പര്യമുണ്ട്. അരുന്ധതിയ്ക്ക് ശേഷം, രുദ്രമ്മാ ദേവി, ദേവസേന ഇപ്പോൾ അത് ഭാഗ്മതിയിൽ അവസാനിച്ച് നിൽക്കുന്നു. എന്നാൽ, അരുന്ധതിയാകേണ്ടിയിരുന്നത് അനുഷകയല്ല, മറിച്ച് മലയാളികളുടെ പ്രിയതാരം മംമ്ത ആയിരുന്നു. മംമ്ത തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.  
 
അരുന്ധതി ഉപേക്ഷിക്കേണ്ടി വന്നതിൽ തനിക്ക് ഇപ്പോഴും സങ്കടമുണ്ടെന്ന് മംമ്ത പറയുന്നു. 'കുറച്ച് വർഷങ്ങൾ എനിക്ക് സിനിമയോട് പാഷൻ ഉണ്ടായിരുന്നില്ല. വെറുതേ സിനിമകൾ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടമായി തോന്നുന്നു. കരിയറിൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു അന്ന്. എന്നാൽ, രണ്ട് മാസമായപ്പോൾ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകൾ എനിക്ക് മറ്റൊരു തിരിച്ചറിവ് തന്നു. കരിയറിന്റെ പുറകേ അല്ല, ജീവിതത്തിന്റെ പുറകേ ആണ് ഞാനിപ്പോൾ ഓടേണ്ടത് എന്ന തിരിച്ചറിവ്' - മംമ്ത പറയുന്നു.
 
കോഡി രാമകൃഷ്ണ സം‌വിധാനം ചെയ്ത് ചിത്രം നിർമിച്ചത് ശ്യാം പ്രസാദ് റെഡ്ഡി ആയിരുന്നു. 2009ൽ പുറത്തിറങ്ങിയ ചിത്രം പല ഭാഷകളിൽ പുറത്തിറങ്ങിയിരുന്നു. അനുഷകയുടെ കരിയറിൽ മാറ്റം വരുത്തിയ ചിത്രമായിരുന്നു അരുന്ധതി. 

അനുബന്ധ വാര്‍ത്തകള്‍

Next Article