മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. കസബ വിവാദവുമായി ബന്ധപ്പെട്ട് തന്റെ നിലപാടിൽ താൻ ഉറഛ്ൿ നിൽക്കുകയാണെന്ന് പാർവതി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദത്തിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങൽ താരം തുറന്നു പറഞ്ഞിരിക്കുന്നത്.
'20 വയസ്സുള്ള അവൻ എനിക്ക് അയച്ച മെസ്സെജുകൾ ഭീകരമായിരുന്നു. എന്നെ എങ്ങനെയെല്ലാം പീഡിപ്പിക്കുമെന്ന് വരെ അവൻ പറഞ്ഞു, അതിനായി എന്റെ സൈസ് പോലും ചോദിക്കാൻ അവൻ മടിച്ചില്ല. അവനെപ്പോലുള്ള ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന തോന്നൽ അവർക്കില്ല' - പാർവതി പറയുന്നു.