പിന്നെന്തിനാണ് സർ കോടതി? നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന ചൊല്ലിക്കാനോ? - ക്വീനിലെ ഡിലീറ്റഡ് രംഗം

ചൊവ്വ, 6 ഫെബ്രുവരി 2018 (12:41 IST)
പുതുമുഖങ്ങളായ ഒരുപറ്റം ചെറുപ്പക്കാർ ചെയ്ത ചിത്രമാണ് ക്വീൻ. നവാഗതനായ ഡിജോ ജോസ് ആന്റണിയാണ് സംവിധായകൻ. നടന്മാരെല്ലാം തന്നെ പുതുമുഖങ്ങളാണ്. ചിത്രത്തിൽ നിന്നും സെൻസർ ബോർഡ് മുറിച്ചു മാറ്റാൻ പറഞ്ഞ രംഗം പുറത്തുവിട്ട് സംവിധായകൻ.
 
സലിം കുമാറിന്റെ വക്കിൽ കഥാപാത്രം കോടതിമുറിക്കുള്ളിൽ വെച്ച് ജഡ്ജിയോട് ചോദിക്കുന്ന ചില ഡയലോഗ്ഗ് ഉൾപ്പെടുന്ന രംഗമാണ് ഡിലീറ്റ് ചെയ്തത്. 'പിന്നെ എന്തിനാണ് സർ കോടതി? നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ?' എന്ന ചോദ്യമാണ് സെൻസർ ബോർഡിന് പിടിക്കാഞ്ഞത്. 
 
ചിത്രത്തിൽ ഏറ്റവും അധികം കൈയ്യടി വാങ്ങിയ കഥാപാത്രമായിരുന്നു സലിം കുമാറിന്റെത്. 'കത്രിക വെക്കാൻ പറഞ്ഞു. കാരണം, അവർ ഇത് കുറ്റമായാണ് കണ്ടെത്തിയത്' എന്ന് പറഞ്ഞായിരുന്നു സംവിധായകൻ ഈ രംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍