കമൽ ഹാസന് കൂട്ട് ദുൽഖർ, മത്സരം മമ്മൂട്ടിയുമൊത്ത്- വാപ്പച്ചിയും മകനും നേർക്കുനേർ?!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (13:16 IST)
ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിന്റെ പ്രവർത്തനത്തിലാണ് തമിഴ്, മലയാളം ഇൻഡസ്ട്രികൾ. അതിന്റെ ഭാഗമായി നിരവധി ചിത്രങ്ങൾ രണ്ട് ഭാഷകളിൽ നിന്നുമായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ തമിഴിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തമിഴകം കാത്തിരിക്കുന്നത് രണ്ട് ചിത്രങ്ങളുടെ റീമേക്കിനായാണ്. തനിയൊരുവന്റേയും ഇന്ത്യന്റേയും രണ്ടാം ഭാഗം.
 
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ചിമ്പുവും ഉണ്ടെന്നാണ് സൂചന. പോലീസ് ഓഫിസറായാണ് ചിമ്പു എത്തുക. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ശങ്കര്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയമോഹനാണ് സംഭാഷണമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ജയം രവി, അരവിന്ദ് സ്വാമി, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തനി ഒരുവന്‍ എന്ന ചിത്രത്തിന്റേയും രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹന്‍രാജ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ രണ്ട് ചിത്രങ്ങളും ഒരേസമയം റിലീസ് ആകുകയാണെങ്കിൽ പോരാട്ടം മമ്മൂട്ടിയും ദുൽഖറും തമ്മിലാകുമെന്ന് ഉറപ്പ്. പക്ഷേ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article