മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ത്രില്ലടിച്ച് ആരാധകർ !

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (12:51 IST)
സിനിമ തിരക്കുകളിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചെത്തിയത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലേക്കാണ്. 
 
ചിത്രത്തിൻറെ ഷൂട്ടിങ് അടുത്തയാഴ്ചയോടെ ആരംഭിക്കും എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നത്.
മമ്മൂട്ടി ഗ്രേ ഷേഡ് ഉള്ള കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്ന സംവിധയകന്റെ പരാമർശം .ഒരു നാട്ടിലെ ജനം മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ആളായാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്. 
 
ഒരിടവേളക്ക് ശേഷം മീന മമ്മൂട്ടിയുടെ നായികയാവുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ ഉണ്ട്. നവാഗതരായ അനീഷ് അഹമ്മദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥ എഴുതുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article