നടൻ പ്രഭാസ് വിവാഹിതനാകുന്നു. അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ.
എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ചോ വിവാഹ തീയ്യതിയെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒരു അഭിമുഖനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക.