വിദ്യാർത്ഥിനിയെ കൊന്നുകത്തിച്ച കാമുകന് വധശിക്ഷ, അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവും

ശനി, 3 ഓഗസ്റ്റ് 2019 (17:47 IST)
അസമിൽ വിദ്യാർത്ഥിനിയെ തല ഭിത്തിയിലിടിച്ച് ബോധരഹിതയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കാമുകന് വധശിക്ഷ വിധിച്ച് കോടതി. ആസാമിലെ ഗോഹട്ടിയിൽ 2017ഡിസംബർ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 
 
കോളേജ് വിദ്യാർത്ഥിനിയായ ശ്വേത അഗർവാളിനെ കാമുകനായ ഗോവിന്ദ് ശിഘാളിന്റെ വീട്ടിലെ കുളിമുറിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസില്‍ മൃതദേഹം ഒളിപ്പിക്കാൻ കൂട്ടുനിന്ന ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു.
 
ഗോവിന്ദയുടെ വാടകവീട്ടില്‍ പെണ്‍കുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ ശ്വേതയുടെ തല ഭിത്തിയില്‍ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്നു കരുതി ഗോവിന്ദയും മാതാവും സഹോതരിയും ചേര്‍ന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടത്തി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30 കോടതി കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍