മമ്മൂട്ടിയുടെ അടുത്ത ചിത്രം ഏതെന്ന് അറിയാമോ ? ചിത്രീകരണം ഉടന്‍, അണിയറയില്‍ ഒരുങ്ങുന്നത് ത്രില്ലര്‍

കെ ആര്‍ അനൂപ്
വ്യാഴം, 17 മാര്‍ച്ച് 2022 (16:54 IST)
കെട്ട്യോളാണെന്റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്റെ പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടക്കുകയാണ്.മമ്മൂട്ടി നായകനാകുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും.തൃശ്ശൂരിലെ ചാലക്കുടിയാണ് ലൊക്കേഷന്‍.
 
 സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ഒരു ത്രില്ലറാണ്. സിനിമയ്ക്ക് പേരിട്ടിട്ടില്ല. കൊച്ചിയിലും ഷൂട്ട് ഉണ്ട്. കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
 
ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും ഛായാഗ്രഹണം അനന്തകൃഷ്ണനും നിര്‍വ്വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article